ഐ.പി.സി സ്റ്റേറ്റ് ശുശ്രുക്ഷക സമ്മേളനം: ആദ്യ ശുശ്രുഷക സമ്മേളനം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു
നാം പുതിയ നിയമത്തിന്റെ ശുശ്രുഷകന്മാർ എന്നതാണ് ഈ വർഷത്തിന്റെ തീം
തിരുവനന്തപുരം:ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ കേരള സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുകയാണ്. അതിന്റെ ഭാഗമായി ആദ്യ ശുശ്രുഷക സമ്മേളനം തിരുവനന്തപുരത്തിന്റെ സിരാ കേന്ദമായ നാലാഞ്ചിറ ഐ.പി സി ജയോഝവം വർഷിപ്പ് സെന്ററിൽ വച്ച് ഇന്നലെ രാവിലെ ആരംഭിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സമ്മേളനം പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിച്ചു. ഐ പി.സി. കേരള സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതൃത്വത്തെയും , സെന്റർ ശുശ്രുഷകന്മാരേയും, ലോക്കൽ ശുശ്രുഷകന്മാരേയും, അതിഥികൾക്കും സ്വാഗതം പറഞ്ഞു. നാം പുതിയ നിയമത്തിന്റെ ശുശ്രുഷകന്മാർ എന്നതാണ് ഈ വർഷത്തിന്റെ തീം.
ഐ പി സി മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി.തോമസ് ആശംസ അറിയിച്ചു. നോർത്ത് അമേരിക്ക ഈസ്റ്റ് കോസ്റ്റ് സഭകളുടെ ലീഡർ പാസ്റ്റർ ജോസഫ് വില്യം രാവിലെത്തെ സെക്ഷനിൽ ദൈവ വചനം പ്രസംഗിച്ചു.
ഐ.പി.സി. സ്റ്റേറ്റ് പ്രസിസന്റ് , സ്റ്റേറ്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്,ഇവരെ കൂടാതെ ജോയിന്റ് സെക്രട്ടറിന്മാരായ പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജയിംസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.
