കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 ന് പ്രാർത്ഥനാ ദിനം ആചരിക്കും. 24 മണിക്കൂർ ദൈർഖ്യമുള്ള ചെയിൻ പ്രയർ രാവിലെ 6 മണി മുതൽ ആരംഭിക്കും. കൂടാതെ കുവൈറ്റ് സമയം രാവിലെ 9:30 മുതൽ 11:30 വരെ സൂമിലൂടെ പൊതുയോഗവും നടക്കും.
പാ. എ.റ്റി ജോൺസൺ അധ്യക്ഷത വഹിക്കും. സിസ്റ്റർ ഗ്രേസി ഉമ്മൻ പ്രസംഗിക്കും. കേരളത്തിലെ ദുരന്ത ബാധിത പ്രദേശമായ വയനാട്ടിൽ നിന്നുമുള്ള പ്രതിനിധികളുടെ അനുഭവസാക്ഷ്യവും, പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിക്കും. പിസികെ കൊയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.