കട്ടപ്പന : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റർ 37 മത് വാർഷിക കൺവൻഷൻ ഫെബ്രു. 12 ബുധൻ മുതൽ 16 ഞായർ വരെ നടക്കും.
ദിവസവും വൈകുന്നേരം ആറു മുതൽ ഒമ്പത് വരെ കട്ടപ്പന
സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗങ്ങൾ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. റ്റി. തോമസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സജു ചാത്തന്നൂർ, ലാസർ വി. മാത്യു ചെങ്ങന്നൂർ, തോമസ് അമ്പുക്കയം അമേരിക്ക, തോമസ് ഫിലിപ്പ് വെണ്മണി,
ബ്രദർ ഫിന്നി പി. മാത്യു അടൂർ, സിസ്റ്റർ. ജയ്മോള്‍ രാജു എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം സംസാരിക്കും. ഹീലിംഗ് മെലഡീസ് നിരണം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോട് അനുബന്ധിച്ച് റിവൈവൽ മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, സ്നാന ശുശ്രൂഷ, വുമൺസ് ഫെലോഷിപ്പ് വാർഷികയോഗം,
പി.വൈ.പി.എ & സൺഡേ സ്കൂൾ സംയുക്ത വാർഷിക യോഗവും വിവിധ സെഷനുകളിൽ നടക്കും. ഞായറാഴ്ച സെൻ്ററിലെ സഭകളുടെ സംയുക്ത ആരാധനയും കത്തൃമേശയും ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി കൺവൻഷൻ സമാപിക്കും.
വാർത്ത: സന്തോഷ് ഇടക്കര
