Ultimate magazine theme for WordPress.

ഐപിസി കാസർഗോഡ് സെൻ്റർ കൺവൻഷൻ

കാസർഗോഡ് : ഐപിസി കാസർഗോഡ് സെൻ്റർ കൺവൻഷൻ മെയ് 13 മുതൽ 15 വരെ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 8.30 വരെയാണ് പൊതുയോഗം. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ ഷിബിൻ ജി. ശാമുവേൽ, വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
മെയ് 15ന് രാവിലെ 9 ന് സംയുക്ത സഭായോഗവും ശനിയാഴ്ച വൈകിട്ട് 5ന് സ്നാന ശുശ്രൂഷയും നടക്കും. പാസ്റ്റർമാരായ ശ്യാം രാജ് (സെക്രട്ടറി), ടി.ജെ.സജി (പബ്ളിസിറ്റി) തുടങ്ങിയവർ നേതൃത്വം നല്കും

Leave A Reply

Your email address will not be published.