ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ജനുവരി 9 വ്യാഴം മുതൽ 12 ഞായർ വരെ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് ആറിന് സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.എസ്.ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ എസ് ജോസഫ് , ജോസ് മാത്യു, പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, റ്റി.ഡി.തോമസ് , ദാനീയേൽ കൊന്നനിൽക്കുന്നതിൽ, ഷിബു തോമസ്, ഡോ.ജോൺ കെ.മാത്യൂ, ഡോ. അലക്സ് ജോൺ, ഇ.ഡി. ചെല്ലാ ദുരൈ, രാജു ഗരു എന്നിവർ പ്രസംഗിക്കും..
ബ്രദർ ജിൻസൺ ഡി.തോമസിൻ്റെ നേതൃത്വത്തിൽ പിവൈപിഎ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ജനുവരി 9 രാവിലെ 10.30 ന് ശുശ്രൂഷക സമ്മേളനം , വെള്ളി ,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കും. സിസ്റ്റർ രേഷ്മ തോമസ് മുഖ്യാതിഥി ആയിരിക്കും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് സുവിശേഷ വേലയിലായിരുന്ന ശുശ്രൂഷകരുടെ ഭാര്യമാരെ സോദരി സമാജം സമ്മേളനത്തിൽ പ്രവർത്തകർ ആദരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
12 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും. കൺവെൻഷൻ്റെ അനുഗ്രഹത്തിനായി ജനുവരി 3 മുതൽ 5 വരെ ഹൊറമാവ് അഗര ഹെഡ്ക്വാർട്ടേഴ്സിൽ ഉപവാസ പ്രാർഥന നടക്കും.
കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , ജോയിന്റ് കൺവീനർമാരായി പാസ്റ്റർ സി.പി. സാമുവേൽ , ബ്രദർ സജി.ടി. പാറേൽ
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമതികളെയും തിരഞ്ഞെടുത്തു. പ്രയർ കൺവീനർ പാസ്റ്റർ തോമസ് കോശി, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വിൽസൺ തോമസ്, മീഡിയ കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം , ഫിനാൻസ് കൺവീനർ ബ്രദർ പി ഒ സാമൂവേൽ എന്നിവരെയും പാസ്റ്റർമാരായ എ. വൈ. ബാബു, കെ പി ജോർജ്, ജോർജ് തോമസ്, സാബു ജോൺ, ജേക്കബ് ഫിലിപ്പ്, ബ്രദർ ജോസ് വർഗീസ്, ബ്രദർ സി.റ്റി.ജോസഫ്, ബ്രദർ ബിജു പാറയിൽ , ബ്രദർ ബ്ലൂസൺ എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.
വാർത്ത: ബെൻസൺ ചാക്കോ തടിയൂർ
