Ultimate magazine theme for WordPress.

ഐപിസി ഹൈറേഞ്ച് മേഖല ഏകദിന സുവിശേഷീകരണത്തിനും മുറ്റത്ത് കൺവൻഷനും അനുഗ്രഹീത സമാപനം

കട്ടപ്പന : ഐപിസി ഹൈറേഞ്ച് മേഖല ഏകദിന സുവിശേഷീകരണവും മുറ്റത്ത് കൺവൻഷനും അനുഗ്രഹീത സമാപ്തി. ഉടുമ്പുംചോല ഏരിയയുടെ പുളിയന്മല പ്രദേശങ്ങളിൽ ഓരോ വീഥികളിലും സുവിശേഷവുമായി ദൈവദാസന്മാരും ദൈവമക്കളും അണിനിരന്നത് ഏറെ അനുഭവങ്ങളായി മാറി.

ഏപ്രിൽ 28 രാവിലെ 9.30ന് പുളിയന്മലയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അന്യാർതൊളുവിൽ പരസ്യയോഗം സമാപിച്ചു. ഐപിസി ഹൈറേഞ്ച് മേഖല ഭാരവാഹികൾക്കൊപ്പം മേഖലയുടെ അനേക കർത്തൃദാസന്മാരും, ദൈവമക്കളും പങ്കെടുത്തു. പാ. സിനോജ് ജോർജ്, പാ. ജസ്റ്റിൻ ജോർജ് എന്നിവരെ കൂടാതെ മേഖലയിലെ ദൈവദാസന്മാരും പ്രസംഗിച്ചു. പാ. കെ വി വർക്കി, പാ. ഓ കുഞ്ഞുമോൻ, പാ. എം ഐ കുര്യൻ, പാ. കെ കെ സാംകുട്ടി, പാ. ജോസഫ് ജോൺ, രഞ്ജിത്ത് പി ദാസ്, പാ. ബിജു എം ആർ എന്നിവർ നേതൃത്വം നൽകി. ഇനിയും തുടർന്നുള്ള എല്ലാ മാസങ്ങളിലും ഓരോ ഇടങ്ങളിൽ ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG