ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ 16-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 6 ഇന്ന് മുതൽ 9 വരെ ഐപിസി ശാലോം രാജപാളയ സഭാഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന കൺവൻഷനിൽ സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യു, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, ബൈജു കട്ടപ്പന എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പ്രസാദ് എബ്രഹാമിന്റെ നേതൃത്വത്തിൽ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12:30 വരെ പ്രത്യേകം ഉണർവ് യോഗങ്ങളും ശനിയാഴ്ച വൈകിട്ട് 2:30 മുതൽ 6 വരെ പി.വൈ.പി.എ, സൺഡേസ്കൂൾ, സോദരി സമാജം സംയുക്ത വാർഷികവും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post