ബാംഗ്ലൂർ : ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ ആഭിമുഖ്യത്തിൽ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ 18-ാം മത് വാർഷിക കൺവെൻഷന് തുടക്കമായി.
പാ. വർഗ്ഗീസ് ഫിലിപ്പ് ഉദ്‌ഘാടനം നിർവഹിച്ചു. പാ. സജി ചക്കുംചിറ അധ്യക്ഷത വഹിച്ചു. പാ. പി.സി.ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പാ. കെ.എസ്. ജോസഫ്, പാ. റ്റി.ഡി.തോമസ്, പാ. ഷിബു തോമസ് എന്നിവർ ഈ ദിവസങ്ങളിൽ പ്രസംഗിക്കും. പിവൈപിഎ, സണ്ടേസ്കൂൾ, സോദരി സമാജം, എന്നിവയുടെ വാർഷിക യോഗങ്ങളും മീറ്റിംഗിൽ നടക്കും. ഞായറാഴ്ചത്തെ സംയുക്ത ആരാധനയ്ക്ക് ശേഷം പാ. ഡോ. വർഗീസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ മീറ്റിംഗ് സമാപിക്കും.

Comments are closed.