ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സുവർണ്ണ ജൂബിലി കൺവൻഷൻ കൺവൻഷൻ ജനുവരി 24 മുതൽ 28 വരെ ആലപ്പുഴ കളർകോട് അഞ്‌ജലി ആഡിറ്റോറിയത്തിൽ നടക്കും. 24ന് വൈകിട്ട് ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് & ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റുമായ പാസ്റ്റർ ഏബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും.
റവ. റ്റി വത്സൻ എബ്രഹാം (ഐ.പി.സി ജനറൽ പ്രസിഡന്റ് ), പാസ്റ്റർ ഫിലിപ്പ് പി. തോമസ് ( ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് ), പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. രാജു എം. തോമസ്, ഡോ എബി പി. മാത്യു എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ഹോളി ഹാർപ്സ് സംഗീതം ശുശ്രൂഷ നിർവഹിക്കും.

Comments are closed.