പത്തനംതിട്ട : നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റീസിൻ്റെ നേത്യത്വത്തിൽ കോന്നി ഊട്ടുപാറ സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഭാരത ക്രൈസ്‌തവ ദിനചരണ സമ്മേളനം നടന്നു. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു, ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. പാ രാജു ആനിക്കാട് മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് പാ ജെയ്സ് പാണ്ടനാട് , അനീഷ് തോമസ്, ഫാ ബെന്യാമിൻ ശങ്കരത്തിൽ, ഫാ ജോണുകുട്ടി, റവ സജു തോമസ്, റവ ഷാജി പി ജോർജ്, റവ ജോമോൻ ജെ, റവ അജു പി ജോൺ, റവ ജോണി അൻഡ്രൂസ്, റവ രാജീവ് ഡാനിയേൽ, റവ എൽവിൻ ചെറിയാൻ ഏബ്രാഹാം, പാ ഏബ്രഹാം വർഗ്ഗീസ്, പാ തോമസ് എം പുളിവേലി എന്നിവർ പ്രസംഗിച്ചു.
