ഡൽഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്‌ത് ഇന്ത്യ. ഗാസയിലെ ജനങ്ങൾക്കു സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാകാൻ ഇതു വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
“ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഗാസയിൽ വെടിനിർത്തലിനുമുള്ള കരാർ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഗാസയിലെ ജനങ്ങൾക്കു സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാക്കാൻ ഇതു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്കു മടങ്ങാനും ഞങ്ങൾ നിരന്തരം ആഹ്വാനം ചെയ്തിരുന്നു”- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
