തിരുവല്ല: ഇന്ത്യ – പാക് സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻ്റെ സമാധാനത്തിനായി ഇന്ത്യയിലെ പെന്തക്കോസ്ത് സഭകളിൽ മെയ് 11 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി ആചരിക്കണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ തിരുവല്ലയിൽ കൂടിയ ദേശിയ എക്സിക്യൂട്ടിവ് സമിതി ആഹ്വാനം ചെയ്തു.
ആരാധനമധ്യേ സഭാ ശുശ്രൂഷകർ നിലവിലെ സംഘർഷഭരിതമായ സാഹചര്യം വിശദികരിക്കുകയും രാജ്യങ്ങളുടെ സമാധാനത്തിനായും ഇന്ത്യൻ സൈന്യത്തിനായും ജനങ്ങളുടെ സുരക്ഷക്കായും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് പറഞ്ഞു.
