ന്യൂഡൽഹി : ആഗോള ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിനെ (എച്ച്‌യുടി) ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എക്‌സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിധം ഭീകര സംഘടനകളില്‍ ചേരുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്യുകയാണ് ഈ സംഘടന. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,” ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments are closed.