Ultimate magazine theme for WordPress.

മാങ്ങാനത്ത് സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം

മാങ്ങാനം : മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയുടെ ആഭിമുഖ്യത്തിൽ യങ് മെൻസ് ക്ലബ്ബിന്റെ നവീകരിച്ച ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം നടന്നു. അഡ്വ. അൻസിൽ സക്കറിയ ഉദ്‌ഘാടനം നിർവഹിച്ചു.

റവ. ജോൺ മത്തായി, റവ. ജോജി ഉമ്മൻ ഫിലിപ്പ് , ഷിൻസ് മാത്യു , രതീഷ് കുര്യൻ , ചെറിയാൻ ജോർജ്, ജേക്കബ് ചാണ്ടി എന്നിവർ പ്രസംഗിച്ചു. ജോൺ ഇ ജോൺ, ചെറിയാൻ ഐപ്പ് , ഷാജി വർഗീസ്, റെജി വേലങ്ങാടൻ, ജോളി തോമസ്, കെ ടി കുര്യൻ, ഷീബ പുന്നൻ , ജോബി ആൻഡ്രൂസ് എന്നിവർ ടീം അംഗങ്ങൾക്ക് ക്ലബ്ബിന്റെ ഉപഹാരം സമർപ്പിച്ചു. മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ ടീമംഗങ്ങൾ ക്ലബ്ബ് ടീമുമായി പ്രദർശന മത്സരവും നടത്തി.

Leave A Reply

Your email address will not be published.