നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ട് പോയി
അബൂജ : നൈജീരിയയിൽ കിഴക്കൻ സംസ്ഥാനമായ ബെന്യൂവിലെ ഒക്പോക സ്ഥലത്തുനിന്നും വൈദികനെ തട്ടിക്കൊണ്ട് പോയി . സെന്റ് മേരീസ് ആശുപത്രിയുടെ ചാപ്ലിനായ ഫാ. മാർക്ക് ഒജോട്ടുവിനെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്.
ബോക്കോ ഹറാമിനെ പോലുള്ള തീവ്രവാദ സംഘടനകൾക്കു സ്വാധീനമുള്ള നൈജീരിയിയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതും വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും പതിവു സംഭവമായി മാറിയിരിക്കുകയാണ്.തെക്കൻ സംസ്ഥാനമായ അബിയായിൽ നിന്ന് ഫാ. ക്രിസ്റ്റഫർ ഓഗിഡ, മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കഡുനയിൽ നിന്ന് ഫാ. സിൽവസ്റ്റർ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോയിരുന്നു.
