തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകത്തിൽ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും. സാമൂഹിക ശാസ്ത്രം പുസ്തകത്തിലെ നാലാം അധ്യായത്തിലാണ് ചാവറയച്ചൻ്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്.
ശ്രീനാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, വൈകുണ്ഠ സ്വാമികൾ, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി, പൊയ്കയിൽ യോഹന്നാൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നീ ക്രമത്തിലാണ് സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ അച്ചനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തു വർഷത്തെ സഭയുടെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ചാവറയച്ചനെ ഉൾപ്പെടുത്തിയത്.
