ഒട്ടാവ: കനേഡിയൻ ഗവൺമെൻ്റ് അതിന്റെ ആദ്യത്തെ സൈബർ സുരക്ഷാ തന്ത്രം ബുധനാഴ്ച പുറത്തിറക്കി. വർക്ക് ഫ്രം ഹോം , ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇൻഫ്രാസ്ട്രക്ചർ, റിക്രൂട്ട്‌മെൻ്റ് എന്നിവയിൽ ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.ട്രഷറി ബോർഡ് പ്രസിഡൻ്റ് അനിത ആനന്ദ് പ്രഖ്യാപിച്ച പദ്ധതികൾ പുതിയതും ഉയർന്നുവരുന്നതുമായ സൈബർ ഭീഷണികളെ തിരിച്ചറിയാനും പ്രതികരിക്കാനും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഭാഗത്ത് നിന്ന് വേണ്ട നടപടികൾ തുറന്ന് കാട്ടുന്നു.

Comments are closed.