വാഷിംഗ്‌ടൺ : അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ചുമത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് പരിഹരിക്കുന്നതിനായി ഇന്ത്യ ഒരു വ്യാപാര കരാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ട്രംപ് ദോഹയിൽ പ്രഖ്യാപിച്ചു.
സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവയെ പ്രതിരോധിക്കാൻ അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. എന്നിരുന്നാലും ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Comments are closed.