മനാമ: കഷ്ടത്തിന്റെ പാരമ്യതയിലും പിതാവിനോടുള്ള ഇടതടവില്ലാത്ത ബന്ധം കാത്തുസൂക്ഷിച്ച യേശുവാണ് നമുക്ക് മാതൃകയെന്ന് പാസ്റ്റർ ജെയിംസ് ജോർജ്. ബഹറിൻ എം. ഇ. പി. സി. യുടെ 2025 ലെ പ്രഥമ സംയുക്ത സഭായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ ക്രൂശിൽ കാണുന്നതാണ് യഥാർത്ഥ ക്ഷമ. അതിനായി നാം പ്രാർത്ഥിക്കണം. ജനനം മുതൽ യേശുവിന് ദൂതന്മാരുടെ സാന്നിധ്യം മിക്ക സന്ദർഭങ്ങളിലും ലഭിച്ചു. എന്നാൽ ക്രൂശിൽ അതില്ലായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
അംഗത്വ സഭകളിൽനിന്നും ദൈവദാസന്മാരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ ടൈറ്റസ് ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജെയ്സൺ കുഴിവിള സങ്കീർത്തന ശുശ്രൂഷ നയിച്ചു. പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് ആശംസ അറിയിച്ചു.
പാസ്റ്റർമാരായ സജി പി. തോമസ്, പ്രയ്‌സ് തോമസ്, ജോർജ് പി. ജേക്കബ്, ബോസ് വർഗീസ്, പി. എം. ജോയ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ബ്രദർ പ്രിൻസ് ജോയ് കൃതജ്ഞത അറിയിച്ചു.
