Ultimate magazine theme for WordPress.

ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 19 നു ആരംഭിക്കും

മെൽബൺ: ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 19, 20, 21 തീയതികളിൽ സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. നവംബർ 19 വെളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് (സിഡ്നി – മെൽബൺ സമയം) ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ റവ. ഡോ. സാബു വർഗീസ് (ഹ്യൂസ്റ്റൺ), പാസ്റ്റർ. ജോ തോമസ്, പാസ്റ്റർ. വർഗീസ് അബ്രാഹാം (പാസ്റ്റർ രാജു മേത്ര) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി, ഇവാ. ജോയൽ പടവത്ത്, കൂടാതെ ബ്രദർ ജോബിൻ ജെയിംസ്, ബ്രദർ ടോമി ഉണ്ണുണ്ണി (ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ ക്വയർ) എന്നിവർ വർഷിപ് സെഷൻസ് ലീഡ് ചെയ്യുന്നതായിരിക്കും. ക്രിസ്ത്യൻ ലൈവ് മീഡിയ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു

Sharjah city AG
Leave A Reply

Your email address will not be published.