കട്ടപ്പന: ഐ. സി. പി. എഫ്. ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ സാമൂഹ്യ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. മദ്യത്തിനും എതിരെ ജാഗ്രത പുലർത്തേണ്ടതിനു, പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതിനുതകുന്ന പരിപാടികളാണ് റാലിയിൽ ഉണ്ടാവുക.
ദൃശ്യവികാരങ്ങളും സംഗീതപരിപാടികളും ഉണ്ടായിരിക്കും. നിത്യമായതും യാഥാർത്യമായതുമായ സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഇന്ത്യയുടെ 79-)o സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് ഏലപ്പാറ നിന്നും ആരംഭിച്ച് വാഗമൺ, വളകോട്, ഉപ്പുതറ, മേരികുളം, സ്വരാജ്, ലാബ്ബക്കട, കാഞ്ചിയാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 4:30 ന് നാരിയംപാറയിൽ സമാപിക്കും.
ഐ. സി. പി. എഫ്. സീനിയർ ഫോറത്തിന്റെ ഭാരവാഹികളും യുവജനപ്രവർത്തകരും പങ്കെടുക്കും. ഐ. സി. പി. എഫ്. മ്യൂസിക് ബാൻഡ്, ഇടുക്കി സംഗീത പരിപാടികൾക്ക് നേതൃത്വം നൽകും. ജില്ലാ കോ – ഓർഡിനേറ്റർ ഇവാ.. സ്റ്റെലിൻ ഷാജി (9999616901) അറിയിച്ചു.

Comments are closed.