Ultimate magazine theme for WordPress.

മാവേലിക്കരയിൽ ശാന്തിദൂത് 2025

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് മാവേലിക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സ്വാതന്ത്ര്യദിന സന്ദേശ യാത്ര ശാന്തിദൂത് 2025 എന്ന പേരിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ലൈജു നൈനാൻ ഉദ്ഘാടന ചെയ്യും. പാസ്റ്റർ സോജോ തോണിക്കുഴി മുഖ്യസന്ദേശം നൽകും .

പാസ്റ്റർ സിജോ.റ്റീ.റ്റീ. പാസ്റ്റർ സ്റ്റാൻലി. ജി. അഴീക്കൽ തുടങ്ങിയവരും പ്രസംഗിക്കും. പാസ്റ്റർ റോബിൻ കായംകുളം ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ റോയ് കടുവാക്കുളം, ബാബു കുഴിമറ്റം, ജെയിംസ് വാകത്താനം എന്നീ ദൈവദാസന്മാരും ശുശ്രൂഷകളിൽ പങ്കാളികളാകും.

രാവിലെ എട്ടിന് മാവേലിക്കര കല്ലുമല മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച് നാലുമുക്ക്, വെട്ടിയാർ, മാങ്കാംകുഴി, കൊച്ചാലുംമൂട്, പൈയിനുംമൂട്, കരയാംവട്ടം ജംഗ്ഷൻ, വഴുവാടി,പുതിയകാവ്, മാവേലിക്കര ടൗൺ, ചെന്നിത്തല, തട്ടാരമ്പലം, ചെട്ടികുളങ്ങര വഴി
വൈകിട്ട് 6:30 ന് കായംകുളത്ത് യാത്ര സമാപിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ ജോൺ മാത്യു സി. എം , സെന്റർ ട്രഷറർ, ബ്രദർ മോഹൻദാസ്, ഗോസ്പൽ ടീം സെക്രട്ടറി പാസ്റ്റർ ഷിബു മാമച്ചൻ , സെന്റർ ഇവാഞ്ചലിസം കോഡിനേറ്റർ പാസ്റ്റർ. സുനു കോശി, സെന്റർ ജോയിന്റ് സെക്രട്ടറി. ബ്രദർ പി.ഐ. തോമസ് (രാജു കല്ലുമല) , സെന്റർ ജോയിന്റ് ട്രഷറർ. ബ്രദർ :ജോസഫ് ഗബ്രിയേൽ കായംകുളം, സെന്റർ സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ: ജോ തോമസ്, സൺഡേസ്കൂൾ ജോയിന്റ് സെക്രട്ടറി: ബ്രദർ: ടി.കെ. ബാബു,.വൈ പി. ഇ സെക്രട്ടറി ബ്രദർ :നോയൽ, വൈ പി ഇ ട്രഷറർ : സിസ്റ്റർ ലിജി. വൈ പി ഇ മീഡിയ കൺവീനർ സിസ്റ്റർ: അനീസിയ,എൽ. എം. സെന്റർ പ്രസിഡന്റ് സിസ്റ്റർ :മിനി ലൈജു തുടങ്ങിയവർ നേതൃത്വം നൽകും. മ്യൂസിക് ബാൻഡ്, കൊറിയോഗ്രാഫി, സ്കിറ്റ്, പാട്ടുകളും, പ്രസംഗങ്ങളും,സൺഡേ സ്കൂൾ കുട്ടികളുടെയും സെന്ററിലെ യുവജനങ്ങളുടെയും നേതൃത്വത്തിൽ വിവിധ സെഷനുകളിലെ വ്യത്യസ്തമായ പ്രോഗ്രാമുകൾ ഈ പരസ്യ യോഗത്തിൽ ഉണ്ടാകും.

Sharjah city AG

Comments are closed.