രാജ്യത്ത് മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിക്കുന്നു: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
വാഷിംഗ്ടൺ, ഡി.സി: ഇന്ത്യയില്‍ മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. 2022ലെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലാണ് യുഎസിന്റെ പുതിയ കണ്ടെത്തല്‍. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പോലും രാജ്യം നടപ്പാക്കുന്നില്ലെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച നിരക്ക് 89 ശതമാനമായി തുടരുമ്പോഴും കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു .
മനുഷ്യ കടത്ത് തടയുന്നതിനോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലാണ് യുഎസ് വ്യക്തമാക്കുന്നു. 2022ല്‍ 6,622 പേരാണ് ഇന്ത്യയില്‍ മനുഷ്യക്കടത്തിന് ഇരയായതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത അറുനൂറിലധികം കേസുകളുമുണ്ട്.
