ന്യൂയോര്‍ക്ക് : ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ താന്‍ അധികാരത്തില്‍ തിരികെ എത്തുമ്പോഴേക്കും വിട്ടയയ്ക്കണമെന്ന് ഡോണള്‍ഡ് ട്രംപ്. അല്ലാത്താപക്ഷം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാന്‍ കരാര്‍ ഉണ്ടാക്കുന്നതിലോ നയതന്ത്ര തലത്തില്‍ ബൈഡന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ”2025 ജനുവരി 20ന് മുന്‍പ് അതായത് ഞാന്‍ അമേരിക്കയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് ബന്ദികളാക്കപ്പെട്ട മുഴുവന്‍ പേരെയും ഹമാസ് വിട്ടയയ്ക്കണം. അല്ലാത്ത പക്ഷം ഈ ക്രൂരതകള്‍ ചെയ്തവര്‍ വലിയ നല്‍കേണ്ടി വരും” ട്രംപ് തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Comments are closed.