Ultimate magazine theme for WordPress.

മീനങ്ങാടിയിൽ ഹോസ്‌പിറ്റൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ ഭക്ഷ്യകിറ്റ് വിതരണം നടന്നു

കല്ലിശ്ശേരി : ഹോസ്‌പിറ്റൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടി ഏ.ജി. ചർച്ചിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വയനാട് ജില്ലയിൽ ദുരിതമനുഭവിക്കുന്ന 250 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ഉരുൾ പൊട്ടലുണ്ടായ സ്ഥലത്തേക്ക് പോകുവാൻ അനുവാദം ഇല്ലാത്തതു മൂലം ജില്ലയുടെ എല്ലാ താലൂക്കുകളിൽ നിന്നും എച്ച്. എം.ഐ. പ്രയർസെല്ലുകളും ലേഡീസ് ഫെല്ലോഷിപ്പ് ചാപ്റ്ററുകളും തിരഞ്ഞെടുത്തവർക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. പാ. ബേബി കുര്യാക്കോസ്, സിസ്റ്റർ സിൽവിയ ജൊയാക്കിം എന്നിവർ നേതൃത്വം നൽകി. പാ. ബേബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പാ. സി.എം. ജോസഫ് സ്വാഗതം പറഞ്ഞു. ഇവാ. പി.സി. തോമസ് പ്രസംഗിച്ചു. സിസ്റ്റർ മിനി പുഷ്‌പ അനിയൻ സ്റ്റേറ്റ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇവാ. പി.എസ്. ജോർജ്, ഇവാ. ജോർജ് കെ. ജോർജ്‌, സിസ്റ്റർ ജോയ്‌സി ഫിലിപ്പ്, സിസ്റ്റർ എലിയാമ്മ തോമസ്, സിസ്റ്റർ ജൈനമ്മ ചെറിയാൻ, സിസ്റ്റർ സെലിൻ ജോൺ, സിസ്റ്റർ അന്നമ്മ ജോർജ്ജ് എന്നിവർ ആശംസകളറിയിച്ചു.

Sharjah city AG