Ultimate magazine theme for WordPress.

ബോസ്റ്റണിൽ പാസ്റ്റർമാരെയും മിഷനറിമാരെയും ആദരിക്കുന്നു

ബോസ്റ്റൺ : സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അമേരിക്കയിലെ പാസ്റ്റർമാരെയും മിഷനറിമാരെയും ഓഗസ്റ്റ് 8 മുതൽ 11 വരെ ബോസ്റ്റണിൽ നടക്കുന്ന ഐപിസി ഫാമിലി കോൺഫറൻസിൽ ആദരിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അമേരിക്കയിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി മിഷനറി പ്രവർത്തനങ്ങളിൽ ദീർഘകാലമായി സേവനം ചെയ്‌തുവരുന്നവരെയാണ് നോർത്ത് അമേരിക്ക 2024 മിഷൻ അവാർഡ് നല്കി ആദരിക്കുന്നത്.സുവിശേഷവത്കരണം, സഭകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുക, ചാരിറ്റി പ്രവർത്തനങ്ങൾ, ബൈബിൾ സ്‌കൂൾ/സെമിനാരി, മാധ്യമ ശുശ്രൂഷ എന്നീ മഹത്തായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവർക്കാണ് മുൻഗണന.

Sharjah city AG

Comments are closed.