Ultimate magazine theme for WordPress.

ചരിത്ര മുഹൂർത്തം; മോദി-മാർപാപ്പ കൂടിക്കാഴ്ച

വത്തിക്കാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച.വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ്പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിപ്പോൾ എ ബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ വലിയ സ്വീകരണമാണ് നൽകിയത്.

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തിയത്. രണ്ട് ദിവസമായാണ് ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും

1 Comment
  1. zoritoler imol says

    Your style is so unique compared to many other people. Thank you for publishing when you have the opportunity,Guess I will just make this bookmarked.2

Leave A Reply

Your email address will not be published.