Ultimate magazine theme for WordPress.

ഗാസ ആക്രമണം: ഇസ്രയേലിനെതിരെ നടപടിയുമെടുക്കണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി

അബുദാബി : ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹം ഉടൻ ഇടപെടണമെന്നും ഗാസയിലെ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായ ഇസ്രയേലിനെതിരെ നടപടിയുമെടുക്കണമെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു.

‘സംഘർഷം കാരണം മേഖലയിലെ മാനുഷിക, സാമ്പത്തിക സുരക്ഷ വഷളായിട്ടുണ്ട്. അടിയന്തര വെടിനിർത്തൽ ആവശ്യമാണ്. പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രയേലിൻ്റെ സൈനിക നടപടി നിർത്തിവയ്ക്കുക, ഉപരോധം പിൻവലിക്കുക, മാനുഷിക സഹായം ഉറപ്പാക്കാൻ അതിർത്തികൾ തുറക്കുക തുടങ്ങിയ കാര്യങ്ങളിലും ഇടപെടൽ ആവശ്യമാണ്. സിവിലിയൻമാരെയും ജീവകാരുണ്യ പ്രവർത്തകരെയും സംരക്ഷിക്കുകയും വേണം അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

 

 

Sharjah city AG
Leave A Reply

Your email address will not be published.