ചരിത്രം തിരുത്തി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതകൾ
കൊഹിമ :നാഗാലാൻഡിലെ ആദ്യ വനിതാ മന്ത്രി റിയോയും സാങ്മയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി നെയ്‌ഫിയു റിയോ മറ്റ് ഒമ്പത് മന്ത്രിമാർ എന്നിവർക്കൊപ്പം കൊഹിമയിൽ ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത് .ഇതോടെ നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയ വിജയം നേടിയവരായി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധികളാണ് ഇരുവരും. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) സ്ഥാനാർഥികളായ ഹെകാനി ജഖാലു ദിമാപൂര്‍ മൂന്നിൽ നിന്നും സല്‍ഹൗതുവോനുവോ ക്രൂസെയും വെസ്റ്റ് അംഗമിയിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1963-ൽ നാഗാലാൻഡ് രൂപീകരിച്ചതിന് ശേഷം സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകളാണ് ഹെകാനി ജഖാലുവും ക്രൂസെയും.
