Ultimate magazine theme for WordPress.

ചൈനയിൽ കനത്ത മഴയിൽ 15 പേർ മരിച്ചു

ഗ്വാങ്‌ഷൂ: തെക്കൻ ചൈനയിലുടനീളം കനത്ത മഴയിൽ 15 പേർ മരിച്ചു .വെള്ളപ്പൊക്കത്തെ തുടർന്ന് തെക്ക്-പടിഞ്ഞാറൻ ചൈനയിൽ 1,600-ലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. സിൻചെങ് കൗണ്ടിയിൽ മൂന്ന് കുട്ടികൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതായും അവരിൽ രണ്ട് പേർ മരിച്ചതായതും റിപ്പോർട്ട് . ക്യുബെയ് കൗണ്ടിയിൽ റോഡുകളും പാലങ്ങളും ടെലികമ്മ്യൂണിക്കേഷനുകളും വൈദ്യുതി സൗകര്യങ്ങളും നിലച്ചു . തീരദേശ നഗരമായ സിയാമെനിൽ നിന്ന് ഏകദേശം 210 കിലോമീറ്റർ ഉള്ളിലുള്ള വുപിംഗ് കൗണ്ടിയിൽ വ്യാഴാഴ്ച മുതൽ ആരംഭിച്ച മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം ആയത്.

Leave A Reply

Your email address will not be published.