ഹൈദരാബാദ് : ന്യൂനമര്‍ദത്തെത്തുടർന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 19 ആയി.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. 140 ട്രെയിനുകള്‍ റദ്ദാക്കുകയും 97 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു.
