Ultimate magazine theme for WordPress.

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; ഒമാനിൽ തീവ്രമഴയ്ക്ക് സാധ്യത

മസ്‌കറ്റ് : ഒമാനിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ പുതിയതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം.

മിക്ക ഗവർണറേറ്റുകളിലും വ്യത്യസ്‌ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴ പെയ്തേക്കും. ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. വാദികൾ നിറഞ്ഞൊഴുകും. സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷനൽ മൾട്ടി ഹാസാർഡ്‌സ് എർലി വാണിംഗ് സെന്റർ വ്യക്തമാക്കി

Sharjah city AG
Leave A Reply

Your email address will not be published.