മുംബൈ : മഴക്കെടുതിയിൽ വലഞ്ഞ് മുബൈ. ബുധനാഴ്ച പെയ്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ട് കടുത്ത ഗതാഗത കുരുക്കിന് കാരണമായി. മഴയെ തുടർന്ന് മുംബൈയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥ വിമാന സർവ്വീസുകളെ ബാധിക്കാനിടയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാന കമ്പനികൾ ആവശ്യപ്പെട്ടു. മുംബൈയിൽ ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കി ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
