തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം തിങ്കളാഴ്ച കണ്ണൂരിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി
