Ultimate magazine theme for WordPress.

വവ്വാൽ സാംപിളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു; നിപക്കെതിരായ ആന്‍റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്∙ കോഴിക്കോടുനിന്ന് പിടികൂടിയ വവ്വാൽ സാംപിളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. സാംപിളുകളിൽ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളിൽ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്.

Sharjah city AG