ഗാസ : ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം ആരംഭിച്ചാൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ്. പലസ്തീൻ ജനതയ്ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള ആക്രമണം വർദ്ധിക്കുന്നത് തട്ടിക്കൊണ്ടുപോയവരിൽ നിരവധി പേരുടെ മരണത്തിലേക്ക് നയിക്കുമെന്ന് ഹമാസ് വക്താവ് അബു ഒബൈദ വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.
ബന്ദികളുടെ മരണത്തിനും ഗാസ കരാർ പാലിക്കാത്തതിനും ഇസ്രായേലാണ് ഉത്തരവാദിയെന്ന് ഒബൈദ ആരോപിച്ചു. ഇസ്രായേലിന്റെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച് ഹമാസ് ഇപ്പോഴും 24 ബന്ദികളെയും തട്ടിക്കൊണ്ടുപോയവരുടെ 35 മൃതദേഹങ്ങളും കൈവശം വെച്ചിട്ടുണ്ട്. ഇസ്രായേലി, ജർമ്മൻ പൗരത്വമുള്ള ഒരു യുവ സൈനികനും ജീവിച്ചിരിക്കുന്ന ബന്ദികളുടെ കൂട്ടത്തിലുണ്ട്.
