Ultimate magazine theme for WordPress.

നിലമ്പൂരിൽ അഗപ്പെ ഗോസ്പൽ മിഷൻ യൂത്ത് ആൻഡ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ്

നിലമ്പൂർ : അഗപ്പെ ഗോസ്പൽ മിഷൻ യൂത്ത് ആൻഡ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 മുതൽ 18 വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ സ്റ്റേറ്റ് ക്യാമ്പ് നടക്കും.

ഈ കാലഘട്ടത്തിൽ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മുൻനിർത്തി അവബോധം നൽകുക എന്നതാണ് “റീബൂട്ട് 2കെ 24” എന്ന ക്യാമ്പിന്റെ ലക്ഷ്യം 12 വയസ്സുവരെയുള്ള കുഞ്ഞുങ്ങകൾക്കായി പാട്ടുകൾ, ആക്ഷൻ സോങ്,ഗെയിം, പപ്പറ്റ് ഷോ,അവയർനസ് പ്രോഗ്രാം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ അനൂപ് രത്ന,സാജൻ യോഹന്നാൻ എന്നിവർ നേതൃത്വം നൽകുന്ന ടീം സെക്ഷനുകൾ നയിക്കും. കൗമാരക്കാർ, യൗവനക്കാർ എന്നിവർക്കായി കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ, അഡിക്ഷൻസ്, യുവജനങ്ങളിലെ പ്രശ്നങ്ങൾ, തുടങ്ങിയവയ്ക്ക് അവബോധം നൽകിക്കൊണ്ട് ക്ലാസുകൾ നടക്കും. ബ്രദർ ടൈറ്റസ് തോമസ്, പാ. സാം ജി. എസ്, പാ. ജോസഫ് ഇടക്കാട്ടിൽ, പാ. ജോയ് പാറയ്ക്കൽ, എന്നിവർ ക്ലാസ്സുകൾ നയിക്കും. പാ. അനു ആനന്ദ് , ബ്രദർ ജെറോം, ബ്രദർ ആൽബി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.