ലണ്ടൻ : ലണ്ടനിലെ സോഹോ പ്രദേശത്ത് സോദോം ഗൊമോറ നഗരങ്ങളെക്കുറിച്ചുള്ള ബൈബിൾ വാക്യങ്ങൾ അടങ്ങിയ സുവിശേഷ പത്രികകൾ വിതരണം ചെയ്തതിന് വിചാരണ നേരിട്ട 72-കാരനായ ക്രിസ്തീയ പ്രസംഗകൻ റിച്ചാർഡ് ജോൺസണെ ലണ്ടൻ കോടതി കുറ്റവിമുക്തനാക്കി.
പ്രദേശം എൽ.ജി.ബി.ടി വിഭാഗക്കാരുടെ ഇടമാണെന്നും പത്രികകൾ അസ്വസ്ഥത ഉണ്ടാക്കിയെന്നുമുള്ള പരാതി തള്ളിയ കോടതി, ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിൽ യാതൊരുവിധ അക്രമ ഭീഷണിയോ കുറ്റകൃത്യമോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
സത്യവചനം പങ്കുവെക്കുകയെന്നത് ദൈവസ്നേഹത്തിന്റെ ഭാഗമാണെന്ന് കോടതി വിധിക്ക് ശേഷം റിച്ചാർഡ് ജോൺസൺ പ്രതികരിച്ചപ്പോൾ, വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ക്രിസ്ത്യൻ ലീഗൽ സെന്റർ അറിയിച്ചു.

Comments are closed.