പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിച്ച് ഉയരുന്ന ഇന്ത്യയുടെ സാങ്കേതിക വളർച്ച പ്രചോദിപ്പിക്കുന്നുവെന്നും, വരാനിരിക്കുന്ന ജി 20 അധ്യക്ഷതയിലുൾപ്പടെ സർക്കാരുമായുള്ള സഹകരണം തുടരുമെന്നും പിച്ചൈ ട്വിറ്ററിൽ കുറിച്ചു. മനുഷ്യന്റെ അഭിവൃദ്ധിക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രധാനമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
