Ultimate magazine theme for WordPress.

ലണ്ടൻ പെന്തക്കോസ്ത് ദൈവസഭ സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 16 മുതൽ; മാനോർ പാർക്കിൽ പ്രത്യേക സമ്മേളനങ്ങൾ

ലണ്ടൻ: ലണ്ടനിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ലണ്ടൻ പെന്തക്കോസ്ത് ദൈവസഭയുടെ (LPC) സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 16 മുതൽ 18 വരെ മാനർ പാർക്കിലുള്ള എഫ്‌എസ്‌സി ക്രിസ്ത്യൻ സെന്ററിൽ നടക്കും. 

വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഉണർവ്വ് യോഗങ്ങൾ, ജൂബിലി ആഘോഷ പരിപാടികൾ, ആരാധനാ സമ്മേളനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡോ. എബി പീറ്റർ ദൈവവചനം പ്രസംഗിക്കുകയും ഇവാഞ്ചലിസ്റ്റ് ഷാരോൺ വർഗീസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. 

സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സാം ജോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ജൂബിലി ആഘോഷങ്ങൾ ആത്മീയ കൂട്ടായ്മയ്ക്കും നന്ദിയർപ്പണത്തിനുമുള്ള അനുഗ്രഹീത അവസരമായിരിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. (20 words)

Sharjah city AG

Comments are closed.