Ultimate magazine theme for WordPress.

പറഞ്ഞത് അനുസരിച്ചില്ല: ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് പിതാവിന്റെ ക്രൂര മർദ്ദനം

ഉത്തർപ്രദേശ് : പറഞ്ഞത് അനുസരിച്ചില്ല, ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം.

മകൾ അനുസരണക്കേട് കാണിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയെ തലകീഴായി കെട്ടിത്തൂക്കിയാണ് 45 കാരനായ ഗോവിന്ദ് റായ് റൈക്വാർ മർദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ആരോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Sharjah city AG