അമേരിക്കൻ സംസ്‌ഥാനമായ ജോർജിയയിലെ സ്‌കൂളിൽ വെടിവയ്‌പ്പ്. നാല് പേർ കൊല്ലപ്പെട്ടു, ഒൻപത് പേർക്ക് പരിക്ക്. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ വിദ്യാർഥികളും രണ്ടു പേർ അധ്യാപകരുമാണെന്ന് അധികൃതർ അറിയിച്ചു.
പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.സംഭവത്തിൽ പ്രതിയായ ഇതേ സ്കൂളിലെ വിദ്യാർഥി പതിനാലുകാരനായ കോൾട്ട് ഗ്രേയെ കസ്‌റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ ഡയറക്‌ടർ ക്രിസ് ഹോസെ വ്യക്തമാക്കി

Comments are closed.