തൃശൂർ : തൃശൂർ ഫുൾ ഗോസ്‌പൽ ചർച്ച് കുന്നംകുളം സെന്റർ കൺവെൻഷൻ മെയ് 3, 4 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടത്തറ കീർത്തി നഗറിൽ വെച്ച് നടക്കും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പൊതുയോഗം ദേശീയ പ്രസിഡന്റ് പാസ്റ്റർ ഡാനിയേൽ ഐരൂർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ മുഖ്യപ്രസംഗകരായിരിക്കും.
സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ ജിജോ ഹെബ്രോന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സന്തോഷ് ജോൺ, പാസ്റ്റർ പി. എസ്. ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. വചനപ്രഘോഷണവും സംഗീതവും കോർത്തിണക്കി നടത്തുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്കായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

Comments are closed.