പേരൂർക്കട : പേരൂർക്കട ഐ.പി.സി ഫെയ്ത്ത് സെന്ററിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും സംഘടിപ്പിക്കുന്നു. മെയ് 1 മുതൽ 3 വരെ പള്ളിമുക്ക്, കല്ലയം സി.എസ്.ഐ. ചർച്ചിന് എതിർവശത്താണ് പരിപാടി നടക്കുന്നത്. വൈകുന്നേരം 6 മണി മുതൽ യോഗങ്ങൾ ആരംഭിക്കും. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
ഗാനശുശ്രൂഷയ്ക്ക് ഫെയ്ത്ത് സിംഗേഴ്സ് പേരൂർക്കട നേതൃത്വം നൽകും. പാസ്റ്റർ ജസ്റ്റിൻ ജോർജ്ജ് കായംകുളം, പാസ്റ്റർ സജോ തോണിക്കൂഴിയിൽ, പാസ്റ്റർ ജെയിംസ് പാണ്ഡനാട് എന്നിവർ യോഗങ്ങളിൽ പ്രസംഗിക്കും. വചനപ്രഘോഷണവും സംഗീതവും കോർത്തിണക്കി നടത്തുന്ന ഈ ആത്മീയ സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോബിൻ കെ. ജോണിനെ 70126 36389 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.