മുട്ടം : കെ.സി.വൈ.എൽ. സംഘടനയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുട്ടം സെന്റ് മേരിസ് ദൈവാലയത്തിൽ ഏഴാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം നടന്നു. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് അമൽ സണ്ണി എല്ലാവർക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോണിസ് പി. സ്റ്റീഫൻ അദ്യക്ഷത വഹിച്ചു.
സമാപനസമ്മേളനം സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻഷിപ്പിൽ ഹാട്രിക് സ്വർണ്ണം നേടിയ ബൈജു ലൂക്കോസ്, വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർ, പരിപാടി വിജയകരമായി ഏറ്റെടുത്തുനടത്തിയ മുട്ടം യൂണിറ്റ് എന്നിവരെ ആദരിച്ചു. ഒന്നാം സമ്മാനം 10,055 രൂപയ്ക്കും എവറോളിങ് ട്രോഫിക്കും ഉഴവൂർ ഇടവക അംഗമായ ഡെന്നി അലക്സ് അർഹനായി. രണ്ടാം സമ്മാനം 7,055 രൂപയ്ക്കും ട്രോഫിക്കും ഏറ്റുമാനൂർ ഇടവകാംഗമായ ടോണി മാക്കിൽ, മൂന്നാം സമ്മാനം 5,055 രൂപയ്ക്കും ട്രോഫിക്കും പിറവം ഇടവകാംഗമായ സ്നേഹ സണ്ണി എന്നിവർ അർഹരായി. സി. ലേഖ, നിതിൻ ജോസ്, ബെറ്റി തോമസ്, അലൻ ജോസഫ്, യു. കെ. സ്റ്റീഫൻ ഉറുമ്പിൽ, സി. ത്രേസ്യാമ്മ, ജേക്കബ് പാറയിൽ, ഷെറിൻ തങ്കച്ചൻ, സ്റ്റെഫിയ സ്റ്റീഫൻ, ഡിയോൺ സാബു എന്നിവർ നേതൃത്വം നൽകി.

Comments are closed.