യുഎഇയിൽ മൂന്നു പേർക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
അബുദാബി: രാജ്യത്ത് മൂന്നു പേർക്കു കൂടി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയി എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണു കേസുകൾ കണ്ടെത്തിയത്. എല്ലാവരും സുരക്ഷാ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. മങ്കിപോക്സ് ആഗോളതലത്തിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്നലെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുഎസ് പകർച്ചവ്യാധി നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച്, മേയ് മുതൽ ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങളിലായി 16,000 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
