ചരിത്രത്തിലാദ്യം : തുർക്കിയുടെ ജില്ലാ ഗവർണ്ണറായി ക്രൈസ്തവ വിശ്വാസി
ഇസ്താംബൂള്‍: ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി അര്‍മേനിയന്‍ ക്രൈസ്തവ വിശ്വാസി ജില്ലാ ഗവർണർ ആയി. ഇസ്താംബൂളില്‍ ജനിച്ചു വളര്‍ന്ന ഇരുപത്തിയേഴുകാരനായ ബെര്‍ക്ക് അകാര് ഈ പദവിയിലെത്തുന്ന ആദ്യത്തെ അര്‍മേനിയന്‍ ക്രൈസ്തവ വിശ്വാസിയാണ്. തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഡെനിസ്ലിയിലെ ബാബാദാഗ് ജില്ലാ ഗവര്‍ണറായി അകാറിനെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഈ അടുത്ത ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം അങ്കാരയില്‍ നടന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പിൽ നേടിയ ഉന്നത വിജയത്തെ തുടർന്നാണ് ബെര്‍ക്ക് അകാറിന് പദവി ലഭിച്ചിരിക്കുന്നത്.