Ultimate magazine theme for WordPress.

കനത്ത മഴ: ഉത്തരകൊറിയയിലും ചൈനയിലും വെള്ളപ്പൊക്കം

പ്യോംഗൻ : കനത്ത മഴയെ തുടർന്ന് ഉത്തരകൊറിയയിലും ചൈനയുടെ അതിർത്തിയായ സിനുയിജു നഗരത്തിലും ഉയ്ജു കൗണ്ടിയിലും വെള്ളപ്പൊക്കം. കൃഷിയിടങ്ങളും വീടുകളിലും വെള്ളം കയറി. എയർലിഫ്റ്റ് വഴി പലരെയും രക്ഷിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
4,200-ലധികം ഉത്തര കൊറിയൻ നിവാസികളെ ഒഴിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഉത്തരകൊറിയയുടെയും ചൈനയുടെയും അതിർത്തിയുടെ ഭാഗമായ അംനോക് നദിയിലെയോ ചൈനയിലെ യാലു നദിയിലെയോ ജലനിരപ്പ് അപകടരേഖയെ മറികടന്നു. ഉത്തര കൊറിയൻ സൈന്യം വടക്കൻ പ്യോംഗൻ പ്രവിശ്യയിൽ അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് സംസ്ഥാന മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

Sharjah city AG

Comments are closed.