തമിഴ്നാട് : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷാപ്രവർത്തനത്തിന് വേണ്ടി അടിയന്തിരമായി 5 കോടി ധനസഹായം കേരളത്തിന് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി കേരളത്തിലെത്തിക്കുമെന്നും ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തേയും അയക്കുമെന്നും സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.
