ന്യൂഡൽഹി : പാക്കിസ്ഥാനിൽ ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച 2 ബസ് അപകടങ്ങളിലായി 36 പേർ മരിക്കുകയും 39 പേർക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർക്കു നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്നു ലോക്കൽ പൊലീസ് മേധാവി ഖാസി സാബിർ പറഞ്ഞു.
മുസ്‌ലിം തീർഥാടകരുമായി പോകുകയായിരുന്ന ബസ് തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഹൈവേയിൽനിന്നു കൊക്കയിലേക്കു മറിഞ്ഞുവീണായിരുന്നു ആദ്യ അപകടം. അപകടത്തിൽ 12 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ കഹുട്ട ജില്ലയിൽ മറ്റൊരു ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 2 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 24 പേരാണു മരിച്ചത്. 7 പേർക്കു പരിക്കേറ്റു.

Comments are closed.